MAIN TABS

..... ..

Monday, December 1, 2025

4. വിഷുക്കണി

 


⭕️ ഓണ കവി എന്നറിയപ്പെട്ട കവി 

⭕️ കാലത്തോട് കലഹിക്കുന്ന/സംവദിക്കുന്ന കവിതകൾ കൊണ്ട് അനശ്വരനായി തീർന്ന കവിയാണ് വൈലോപ്പിളളി ശ്രീധരമേനോൻ. ( തന്റെ കവിതകളിലൂടെ നിരന്തരം ലോകത്തോട് ചോദ്യങ്ങൾ ചോദിച്ച കവി)

⭕️ 'കാച്ചിക്കുറുക്കിയ' കവിതകൾ എഴുതിയ കവി.-( ശ്രീ.)

⭕ കേരളീയ ഗ്രാമീണ ജീവിതത്തെക്കുറിച്ചും കാർഷിക സംസ്കാരത്തെ ക്കുറിച്ചു അഭിമാനത്തോടെ പാടിയ കവിയാണ്  വൈലോപ്പിളളി.


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

⭕ തീഷ്ണമായ ഗൃഹാതരത്വമുണർത്തുന്ന

 കവിതയാണ് വൈലോപ്പിള്ളിയുടെ വിഷുക്കണി.


❤️ വൈലോപ്പിള്ളിയുടെ ബാല്യകാല ഓർമ്മകൾ/ സ്മരണകൾ  പങ്കുവെക്കുന്ന വിഷുക്കവിതയാണ് വിഷുക്കണി.


⭕ ബാല്യകാലത്തിന്റെ നിഷ്കളങ്കമായ കണ്ണുകളിലൂടെ ഭൂതകാലം തേടിയുള്ള ഒരു യാത്രയാണ് ഈ കവിത  ( കവിയുടെ നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കവിത )




⭕ ജന്മിമാരും അടിയാളരുമായി കേരളീയ സമൂഹം ജീവിച്ചിരുന്ന ജാതീയത നിറഞ്ഞ  ഒരു കാലത്തെയാണ് കവിത ചിത്രീകരിക്കുന്നത്.() 


⭕ സാമൂഹിക അനീതികളെ വിചാരണ ചെയ്യുകയാണ് കവിതയിലെ വരികൾ 



⭕ കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. ഐശ്വര്യത്തിന്റെയും  സമൃദ്ധിയുടെയും  വിളവെടുപ്പിന്റെയും  ഉത്സവമായ വിഷു

സമ്പന്നരുടെ വീടുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന  അസമത്വത്തെ  കവി ചോദ്യം ചെയ്യുന്നു. -  ചോദ്യംചെയ്യുന്നു. ( ആത്മ നൊമ്പരം ) 




⭕ നിഷ്കളങ്കമായി കൗതുകത്തോടെ  കണി കാണാൻ പോകുന്ന കുട്ടിയുടെ മനസ്സും പിന്നീട് സാമൂഹിക അനീതികളെ ചോദ്യം ചെയ്യുന്ന വിപ്ലവകാരിയുടെ മനസ്സും   കവിതയിൽ കാണാം! 



⭕ മണ്ണിനെ പൊന്നണിയിക്കുന്ന, സാധാരണക്കാരന്റെ പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ തന്റെ കവിതകളിൽ അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി.



 ⭕അസമത്വങ്ങളിൽ / അനീതികളിൽ വേദനിക്കുന്ന കവി മനസ്സ് 


 ⭕തങ്ങളുടെ  ഐശ്വര്യങ്ങൾക്കെല്ലാം കാരണക്കാരയവർ അന്തിപട്ടിണി കിടക്കുമ്പോൾ  ഐശ്വര്യം പ്രതീക്ഷിച്ചു   തങ്ങൾ മാത്രം  സ്വാർത്ഥതയുടെ  (ഇത്തിരി വട്ടത്തിൽ) വിഷു  ആഘോഷിക്കുന്നതിലെ അനൗചിത്യം / വിരോധാഭാസം  💯 


⭕ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമൂഹിക അസമത്വത്തെ തുറന്നുകാട്ടുകയാണ് കവി.



✅  ഈ ലോകത്തിലെ സമസ്ത ഐശ്വര്യങ്ങൾക്കും കാരണക്കാരിയായ ലക്ഷ്മിദേവിയെ പണക്കാരന്റെ വീട്ടിലെ 'ഇത്തിരിവട്ടത്തിലേക്ക്'  ഒതുക്കുന്നതിലെ വിരോധാഭാസം / അനൗചിത്യം / 



 ധർമ്മസങ്കടം 




✨  കവിതയിലെ 'ഐശ്വര്യദേവത'  എന്നത് വിശാലമായ സങ്കല്പ‌മാണ്./ കാഴ്ചപ്പാടാണ് 



⭕ "ക്ലാവെഴും വാൽക്കണ്ണാടി"യിൽ ഐശ്വര്യദേവതയെ പണക്കാർ ഒതുക്കി നിർത്തുമ്പോൾ, യഥാർത്ഥ ഐശ്വര്യം കർഷകരുടെ വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് കവി ഓർമ്മിപ്പിക്കുന്നു. 



👉 അനീതി ഉള്ളിടത്ത് ഐശ്വര്യം പുലരില്ല


⭕ കണ്ണാടിയെ മനസ്സിന്റെ വിശുദ്ധിയോടും  മനസ്സിനെ ബാധിച്ച ജാതീയതയുടെയും അസമത്വത്തിന്റെയും ഇരുട്ടിനെ ക്ലാവിനോടും ഉപമിച്ചത് ഏറെ ഉചിതമാണ്.



- വിയർപ്പുകണങ്ങൾകൊണ്ട്  കരിമണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകനാണ് യഥാർത്ഥ ഐശ്വര്യമെന്ന് കവി പറയുന്നു.





⭕ വർഷം മുഴുവൻ അടിയാളർ പട്ടിണികിട്ടവർ വർഷത്തിലൊരിക്കൽ നൽകുന്ന കൈനീട്ടത്തെ പിച്ചക്കാശിനോടാണ് കവി ഉപമിച്ചത്.


✅ മനോഹര മായ ഉപമകൾ കൊണ്ട് സമ്പന്നമാണ് കവിത 'കണി', 'കൈനീട്ടം', 'ഇരുട്ട്', 'വെട്ടം' എന്നിവയെല്ലാം കവിതയിൽ പ്രതീകാത്മകമായി ഉപയോഗിച്ചിരിക്കുന്നു.


✅  സാധാരണക്കാരന്റെ സന്തോഷത്തിലാണ്     ആഘോഷങ്ങൾ പൂർണ്ണമാകുമെന്നാണ്  കവി സങ്കൽപ്പം./ കവി ഭാവന... 


⭕ ദാരിദ്ര്യത്തിന്റെയും ജാതീയതയുടെയും ഇരുട്ടിൽ അകപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ - ചളിയിൽ താമര വിരിയുന്നത് പോലെ  ഐശ്വര്യം ഉണ്ടാകണമെന്ന് കവി ആഗ്രഹിക്കുന്നു.



✅ ദാരിദ്ര്യത്തെ ചളിയോടുള ഐശ്വര്യത്തെ താമരയോടും ഉപമിച്ചത് ഏറെ ഉചിതമാണ് 



 

⭕ ഇരുട്ട് ദുഃഖത്തിന്റെ യും ദാരിദ്ര്യത്തിൻ്റെയും പ്രതീകമാണ്. ഇരുട്ട് മാറി എല്ലായിടവും ഐശ്വര്യമാകുന്ന / സമത്വമാകുന്ന വെളിച്ചം വരണ മെന്നും സമത്വസുന്ദരമായി എല്ലാവരും വിഷു ആഘോഷിക്കണമെന്ന കവിയുടെ ആഗ്രഹവുമാണ് കവിതയുടെ അവസാന ഭാഗങ്ങളിൽ പ്രതിഫലിക്കുന്നത്.



✅ എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും  പങ്കുവെക്കപ്പെടുന്ന  അസമത്വത്തിന്റെ വേർതിരിവുകൾ ഇല്ലാത്ത സമത്വ സുന്ദരമായ ഒരു ലോകമാണ് കവി സ്വപ്നം കാണുന്നത്.



⭕ സമ്പത്തും ദാരിദ്ര്യവും തമ്മിലുള്ള അന്തരം വർധിച്ചുകൊണ്ടിരിക്കുന്ന  

 പണക്കാരൻ വീണ്ടും പണക്കാരനും പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവനും ആയികൊണ്ടിരിക്കുന്ന

  ഈ കെട്ടകാലത്ത കവിതയ്ക്ക് വളരെയധികം സമകാലിക പ്രസക്തിയുണ്ട്.

✨ ആഗോളവത്കരണവും നഗരവത്കരണവും വർധിക്കുമ്പോൾ, ആഘോഷങ്ങൾ ആർഭാടങ്ങളായി മാറുകയും യഥാർത്ഥ മൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു


✅ വിഷുക്കണി" എന്ന കവിത, കേവലം വിഷുവിന്റെ ആഘോഷങ്ങളെക്കുറിച്ചുള്ള ഒരു വർണ്ണനയല്ല!, മറിച്ച് ഒരു കാലഘട്ടത്തിലെ സമൂഹത്തിലെ ദാരിദ്ര്യവും അസമത്വവും() ഉയർത്തിക്കാട്ടുന്ന ഒരു വിമർശനമാണ്.


⭕ വിഷുക്കണി കേവലം ഒരു വിഷു കവിതയല്ല! ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സങ്കടകരമായ സാമൂഹിക ജീവിതത്തിൽ ചിത്രീകരിക്കുന്ന കവിതയാണ് വിഷുക്കണി.




Monday, November 24, 2025

5. ആനന്ദാശ്രുക്കൾ NOTE

 

⭕ മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ നോവലിസ്റ്റാണ് സാറാ തോമസ്.


⭕ ജോസ് എന്ന അനാഥബാലന്റെ ജീവിതകഥ പറയുന്ന സാറാ തോമസിന്റെ നോവലാണ് "ആനന്ദാശ്രുക്കൾ" 


⭕ വിധിയുടെ മുന്നിൽ നിസ്സഹായനായ ജോസിന്റെ ജീവിതത്തിലൂടെയാണ് ഈ കഥ പുരോഗമിക്കുന്നത്.



⭕ മാതാപിതാക്കളില്ലാത്ത ഒരു കുട്ടിയുടെ വേദനയും, അവൻ അനുഭവിക്കുന്ന ശൂന്യതയും കഥ തീവ്രമായി ചിത്രീകരിച്ചിരിക്കുന്നു.


⭕ സ്നേഹം ആഗ്രഹിക്കുന്ന, തന്റെ കുറവുകളെക്കുറിച്ചോർത്ത് സങ്കടപ്പെടുന്ന നിഷ്കളങ്കനായ അനാഥബാലനാണ് ജോസ്. എന്നാൽ, പ്രാർത്ഥനയിലൂടെയും കഠിനാധ്വാനത്തിലൂടെയും ജീവിതത്തിൽ മുന്നേറാൻ അവന് സാധിക്കുന്നു.. (തികഞ്ഞ ശുഭപ്തി വിശ്വസിയയാണ് ജോസ്)


✨ ​. ദുഃഖത്തിൽനിന്നും വേദനയിൽനിന്നും സന്തോഷത്തിലേക്കും ആശ്വാസത്തിലേക്കും ഉയരുന്ന ഒരു കുട്ടിയുടെ കഥ പറയുന്നതു കൊണ്ടാണ് ഈ പാഠത്തിന് ഈ പേര് ലഭിച്ചത്. (ശീർഷകത്തിന്റെ ഔചിത്യം)


⭕ ലളിതവും, വികാരതീവ്രവുമായ ഭാഷയാണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതിൽ രചയിതാവ് വിജയിച്ചിരിക്കുന്നു. 


⭕ അനാഥത്വം, സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും പ്രാധാന്യം, പ്രതീക്ഷ, എന്നീ വിഷയങ്ങളാണ് കഥ ചർച്ചചെയ്യുന്നത് . 



⭕ മനുഷ്യ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയാണ് അനാഥത്വം! - സ്നേഹ ശൂന്യതയുടെ സങ്കടകടലാണ് അനാഥത്വം!


⭕ എന്നാൽ, ജീവകാരുണ്യത്തിന്റെ അതിശയകരമായ മാതൃകയാണ് ഫാദർ ഫ്രാൻസിസ് , വിധിയുടെ മുന്നിൽ നിസ്സഹായനായ ജോസിന് കാരുണ്ണ്യത്തിന്റെ ചിറകുകൾ താഴ്ത്തി കൊടുക്കാൻ അദ്ദേഹത്തിനാവുന്നു.


⭕ മകനെപ്പോലെമകനെപ്പോലെ ജോസിനെ പരിഗണിച്ച ഫാദർ, സ്നേഹവും, പരിഗണനയും എപ്രകാരം ജീവിത ദുരിതങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നു എന്നും കഥ പറയുന്നു.


⭕ കരുണയുള്ള ഒരു വാക്കിനും പ്രവൃത്തിക്കും ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുമെന്ന് നമ്മെ പഠിപ്പിക്കുന്ന ഫാദർ ഫ്രാൻസിസിന്റെ സാമൂഹിക പ്രതിബദ്ധത സ്വാർത്ഥരായ ആധുനിക സമൂഹത്തിന് ഏറെ മാതൃകയാണ്


⭕ ​അനാഥത്വം ഒരു വെല്ലുവിളിയല്ല v/ദൗർബല്യമല്ല!.

ആത്മ​വിശ്വാസവും കഠിനാധ്വാനവും കൊണ്ട് ജീവിതപ്രതിസന്ധികളെയും അതിജീവിക്കാൻ മനുഷ്യന് സാധിക്കുമെന്ന് ജോസ് നമ്മെ പഠിപ്പിക്കുന്നു.



⭕ സാഹചര്യങ്ങളെ കുറ്റപ്പെടുത്താതെ, ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം ജോസ് നമ്മെ ഓർമ്മിപ്പിക്കുന്നു.


✨ പ്രാർത്ഥനകൾക്കും കഠിനാധ്വാനത്തിനും ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആകുമെന്ന് ഈ കഥ നമ്മോട് പറയുന്നു 


⭕മനുഷ്യബന്ധങ്ങളുടെ പ്രാധാന്യം ഈ കഥ, സ്വാർത്ഥതയുടെ പിന്നാലെ ലോകം ഓടുന്ന കാലത്ത്, ഓരോരുത്തർക്കും പരസ്പരം താങ്ങും തണലുമായി ജീവിക്കേണ്ടത്തിന്റെ അനിവാര്യത കഥ ഊന്നി പറയുന്നു 





കഥാപാത്രം - ഫാദർ ഫ്രാൻസിസ്



⭕ ⭕ സ്നേഹസമ്പന്നനും, ദീർഘദർശിയുമായ ഒരു വൈദികൻ. 


⭕ അനാഥാലയത്തിലെ കുട്ടികളുടെ, പ്രത്യേകിച്ച് ജോസിന്റെ, ജീവിതത്തിൽ ഒരു രക്ഷാകർത്താവിൻ്റെ സ്ഥാനവും വെളിച്ചവും നൽകുന്ന വ്യക്തിയാണ് ഫാദർ ഫ്രാൻസിസ്


⭕ കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിച്ചുകൂടാ" എന്ന് പറഞ്ഞ്, കുട്ടികളുടെ വിഷമതകൾ വാത്സല്യത്തോടെ ആരാഞ്ഞറിയാൻ അദ്ദേഹം ശ്രമിക്കുന്നു.


 ⭕കുട്ടികളുടെ മനസ്സ് മനസ്സിലാക്കാനും അവർക്ക് മാർഗ്ഗദർശനം നൽകാനും അദ്ദേഹത്തിന് കഴിവുണ്ട്. 


⭕ ​അനാഥത്വത്തിൻ്റെ വേദനയിൽ ഉഴലുന്ന ജോസിന് അദ്ദേഹം ആത്മീയമായ ആശ്വാസം നൽകുന്നു. - ജോസിന്റെ പ്രാർത്ഥനകളെയും ആഗ്രഹങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും, അത് സഫലമാകുമ്പോൾ ദൈവത്തിൽ നന്ദിയർപ്പിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു.


⭕ജോസിനോട് സ്വന്തം മകനെപ്പോലെ പ്രത്യേക വാത്സല്യം കാണിക്കുന്ന വ്യക്തിത്വമാണ്.


⭕ഫാദർ ഫ്രാൻസിസ് ഈ കഥയിലെ നന്മയുടെയും പ്രത്യാശയുടെയും പ്രതീകമാണ്. നിരാശയുടെ കയത്തിൽ താണുപോകാമായിരുന്ന ഒരു കുട്ടിയുടെ ജീവിതത്തിന് ദിശാബോധം നൽകിയത് അദ്ദേഹത്തിൻ്റെ സ്നേഹവും പിന്തുണയുമാണ്. ഒരു സാമൂഹിക പരിഷ്കർത്താവിൻ്റെ കടമ നിർവഹിച്ചുകൊണ്ട്, അനാഥരെ കരുതുകയും അവർക്ക് നല്ല ഭാവി ഉണ്ടാക്കിക്കൊടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഒരു മാതൃകാപരമായ വൈദികനാണ് ഫാദർ ഫ്രാൻസിസ്.







​'



Saturday, May 24, 2025

2.ഖൽബിലെ നിലാവ്- നോട്ട്

 🔹 യാഥാസ്ഥിതിക മലയാളിമനസ്സുകളെ പൊളിച്ചെഴുതിയ കെ.ടി. മുഹമ്മദ്; 

🔹 നാടകവേദിയിലെ ഇടിമുഴക്കം



⭕ നാടക കുലപതിയായ കെ.ടി. മുഹമ്മദിന്റെ 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലെ ഒരു ഗാനമാണ് ഖൽബിലെ നിലാവ് 


⭕ നായകന്റെ കാത്തിരിപ്പും നായികയെക്കുറിച്ചുള്ള വർണ്ണനയുമാണ് ഈ കവിതയുടെ പ്രമേയം 


⭕ മനോഹരമായ ഒരു പ്രണയകവിതയാണ് ഖൽബിലെ നിലാവ്


⭕ പ്രണയ വിവശനായ നായകന്റെ മാനസികാവസ്ഥകളിലൂടെയാണ് ഈ ഗാനം പുരോഗമിക്കുന്നത്./ മാനസികാവസ്ഥകളുടെ ചിത്രീകരണമാണ് ഈ കവിത 


⭕ 'ഖൽബ്' എന്നാൽ ഹൃദയം. .നിലാവെന്നാൽ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്. പ്രണയിനിയുടെ/ നായികയുടെ സാമീപ്യം നായകന്റെ ഹൃദയത്തിൽ നിലാവുപോലെ പ്രകാശം പരത്തുന്നു എന്നാണ് ശീർഷകം കൊണ്ടുദ്ദേശിക്കുന്നത്.-( ഖൽബിലെ നിലാവ്" എന്ന ശീർഷകം കവിതയുടെ ഉള്ളടക്കത്തോട് പൂർണ്ണമായും നീതി പുലർത്തുന്നു. )'


⭕ പ്രണയഗാനങ്ങളുടെ തനത് സ്വഭാവമായ പ്രകൃതി വർണ്ണനകളും പ്രകൃതി ഉപമകളും കൊണ്ട് സമ്പന്നമാണ് ഈ കവിത - നായികയെ പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഗാനം തുടങ്ങുന്നത്.


Common strctur


 👉 കവി പരിചയം 

👉 ഇൻട്രോ

👉 ഉപമയെക്കുറിച്ച് എഴുതുക 

👉 പ്രകൃതിയിൽ മനുഷ്യഭാവം ആരോപിക്കുന്നത് കവിതയെ ഏറെ മനോഹരമാക്കുന്നു 

👉 ഇത്തരത്തിലുള്ള ഒട്ടേറെ പ്രകൃതി ബിംബങ്ങൾ കൊണ്ട് മനോഹരമാണ് കവിത ( താമരപ്പൂങ്കാവനം, പഞ്ചവർണ്ണക്കിളി, പൂനിലാവ്, അമ്പിളിമാമൻ, ) 


⭕ താമരപ്പൂങ്കാവനം= പൂക്കളിലെ റാണിയായാണ് കവികൾ താമരയെ കാണുന്നത്- - സൗന്ദര്യത്തിന്റെ പ്രതീകമായ താമര പൂങ്കാവനത്തിൽ താമസിക്കുന്ന ദേവതയോട് നായികയെ ഉപമിക്കുകയാണ് കവി.


✨ " പഞ്ചവർണ = പൈങ്കിളിയിൽ പങ്ക് റങ്കുള്ളോളെ"പഞ്ചവർണക്കിളിയുടെ അഴകിനോട് പെൺകുട്ടിയുടെ അഴകിനെ ഉപമിക്കുന്നു. 


⭕ പൂനിലാവ് = നിലാവിനെ പൂവായി കാണുന്നു. നിലാവിലെ പൂക്കളിലെ റാണിയായാണ് പെൺകുട്ടിയെ സങ്കൽപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ സൗന്ദര്യത്തിന്റെ മുന്നിൽ നിലാവ് പോലും തോറ്റു പോകുന്നു ( അപ്രസക്തമാകുന്നു ). പൂവ്,നിലാവ് എന്നീ ഉപമകൾ കൊണ്ടാണ് പെൺകുട്ടിയെ വർണിച്ചിരിക്കുന്നത്. 


⭕ കണ് കൊതിച്ചുപോയി = 

 നായികക്കായുള്ള കാത്തിരിപ്പ്, കാണാനുള്ള തീവ്രമായ മോഹം, കണ്ടപ്പോയുള്ള അമ്പരപ്പ്, ("കണ് കൊതിച്ചുപോയി"), കാത്തിരുന്ന് കാൽ തരിച്ചുപോകുന്ന - പ്രണയത്താൽ അന്ധനായ കാമുകന്റെ മാനസികാവസ്ഥകളെയാണ് ഇവിടെ ചിത്രീകരിക്കുന്നത് ./ ആവിഷ്കരിക്കുന്നത് 



⭕ നായികയുടെ നോട്ടം നായകന്റെ ഹൃദയത്തിലുളവാക്കിയ ചലനങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന പ്രയോഗമാണ് ഖൽബുകളിൽ കല്ലെറിയുകയെന്നത്.കല്ല് ഉറച്ച, ഇളകാത്ത ഒന്നിന്റെ പ്രതീകമാണ് ഇവിടെ കല്ലിനെ നായകന് നായികയോടുള്ള ഉറച്ച പ്രണയത്തിന്റെ പ്രതീകമായാണ് അവതരിപ്പിച്ചിരിക്കുന്നത്.


 ആ നോട്ടത്തിന്റെ ഭംഗിയും ശക്തിയും,മിഴികളുടെ അഴക് എന്നിവ മനോഹരമായി വർണിച്ചിരിക്കുന്നു

. (ആ നോട്ടം നായകന്റെ മനസ്സിൽ എത്രത്തോളം സ്‌പർശിച്ചു എന്ന് ഈ വരികളിൽ നിന്ന് വ്യക്തമാകുന്നു).( പൊതുവെ .)



⭕ തന്നെക്കാൾ സൗന്ദര്യമുള്ള നായികയെ കണ്ടതിനാൽ അമ്പിളിമാമൻ പോലും അത്ഭുതപ്പെടുന്നു എന്നാണ് കവി സങ്കല്പം./ കവിഭാവന. അമ്പിളിമാമനെ പോലും അതിശയിപ്പിക്കുന്നതാണ് നായികയുടെ സൗന്ദര്യം 



ഭാഷാപരമായ സവിശേഷതകൾ:


⭕ കെ.ടി. മുഹമ്മദിന്റെ കവിതയുടെ ഭാഷ വളരെ ലളിതമാണ്. എന്നാൽ ഈ ലാളിത്യം കവിതയുടെ ആഴത്തെ/ ആത്മാവിനെ ബാധിക്കുന്നേയില്ല! സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ആസ്വദിക്കാൻ കഴിയുന്ന ഈ ശൈലി, കവിതയെ കൂടുതൽ ജനകീയമാക്കുന്നു.

🔹 ആദ്യാക്ഷര പ്രാസം,ദ്വിതീയാക്ഷര പ്രാസം, അന്ത്യാക്ഷരപ്രാസം എന്നിവ കവിതക്ക് താള ഭംഗി 

 🔹ലളിതമായ വാക്കുകൾ തിരഞ്ഞെടുക്കുന്നതിലുള്ള കവിയുടെ ശ്രദ്ധ 

🔹 പ്രണയത്തിന്റെ ഭംഗി കാണിക്കുന്ന പ്രകൃതി ഉപമകൾ / സാദൃശ്യ കൽപ്പനകൾ 

🔹 നിറഞ്ഞ സംഗീതാത്മകതയും ആവർത്തിക്കുന്ന വരികളും നൽകുകയും വായനക്കാരന്റെ മനസ്സിൽ എളുപ്പത്തിൽ കവി ത പതിയാൻ സഹായിക്കുന്നു (ഗാനാത്മകത)

🔹 വായനക്കാരൻ പോലും അറിയാതെ അയാളെ ഒരു കാമുകൻ ആക്കുന്ന മാന്ത്രികത കെട്ടിയുടെ വരികൾക്കുണ്ട് 


🔹 കാണുവാനായി, പോയി എന്നീ പദങ്ങളിലെ 'യ' ശബ്ദത്തിന്റെ ആവർത്തനം വരികൾക്ക് പ്രത്യേക കേൾവി സുഖം നൽകുന്നു.

 കണ്മണി, കൺ കൊതിച്ചു എന്നിവിടങ്ങളിലെ ആദ്യാക്ഷരപ്രാസവും അന്ത്യാക്ഷര പ്രാസവും നൽകുന്ന ഭംഗിയുണ്ട്. കാത്തിരിപ്പിന്റെയും കാണാനുള്ള ആഗ്രഹത്തിന്റെയും തീവ്രത കൊതിച്ചു പോയി എന്ന വരിയുടെ ആവർത്തനത്തിലൂടെ പ്രകടമാകുന്നു.



⭕ ഖൽബിലെ നിലാവ്" കേവലമൊരു പ്രണയകവിത എന്നതിലുപരി, മനുഷ്യ ഹൃദയത്തിൽ സ്നേഹം ഉണർത്തുന്ന വികാരങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കലാസൃഷ്ടിയാണ്. 


 ⭕കെ.ടി. മുഹമ്മദിന്റെ എന്നിവ ഈ കവിതയെ മലയാളികളുടെ പ്രിയപ്പെട്ട രചനകളിൽ ഒന്നാക്കി മാറ്റുന്നു. കാലാതീതമായി ഈ കവിത പ്രണയത്തിന്റെ ഒരു നിലാവായി തിളങ്ങിനിൽക്കും.





Friday, May 23, 2025

സ്വാഗതം

 

 പ്രിയ വിദ്യാർത്ഥികൾക്ക്  



ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ( 8,9,10 ) പഠനവിഭവങ്ങളുടെയും മലയാളം കേരളപാഠാവലിയുടെയും അടിസ്ഥാനപാഠാവലിയുടെയും നോട്ടുകളും പാഠപുസ്തക പ്രവർത്തനങ്ങളുടെയും മാതൃകകൾ ബ്ലോഗ്ഗിൽ സജ്ജീകരിച്ചിരിക്കുന്നു ..

ഉപയോഗപ്പെടുത്തുമല്ലോ ...?


വിവിധ പേജുകളിലായിട്ടാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

വിമർശനങ്ങൾക്കും നല്ലവാക്കുകൾക്കും സ്നേഹം മാത്രം..



ടീം മലയാളം നോട്ട് ബുക്ക് .കോം 

Wikipedia

Search results