⭕ മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ നോവലിസ്റ്റാണ് സാറാ തോമസ്.
⭕ ജോസ് എന്ന അനാഥബാലന്റെ ജീവിതകഥ പറയുന്ന സാറാ തോമസിന്റെ നോവലാണ് "ആനന്ദാശ്രുക്കൾ"
⭕ വിധിയുടെ മുന്നിൽ നിസ്സഹായനായ ജോസിന്റെ ജീവിതത്തിലൂടെയാണ് ഈ കഥ പുരോഗമിക്കുന്നത്.
⭕ മാതാപിതാക്കളില്ലാത്ത ഒരു കുട്ടിയുടെ വേദനയും, അവൻ അനുഭവിക്കുന്ന ശൂന്യതയും കഥ തീവ്രമായി ചിത്രീകരിച്ചിരിക്കുന്നു.
⭕ സ്നേഹം ആഗ്രഹിക്കുന്ന, തന്റെ കുറവുകളെക്കുറിച്ചോർത്ത് സങ്കടപ്പെടുന്ന നിഷ്കളങ്കനായ അനാഥബാലനാണ് ജോസ്. എന്നാൽ, പ്രാർത്ഥനയിലൂടെയും കഠിനാധ്വാനത്തിലൂടെയും ജീവിതത്തിൽ മുന്നേറാൻ അവന് സാധിക്കുന്നു.. (തികഞ്ഞ ശുഭപ്തി വിശ്വസിയയാണ് ജോസ്)
✨ . ദുഃഖത്തിൽനിന്നും വേദനയിൽനിന്നും സന്തോഷത്തിലേക്കും ആശ്വാസത്തിലേക്കും ഉയരുന്ന ഒരു കുട്ടിയുടെ കഥ പറയുന്നതു കൊണ്ടാണ് ഈ പാഠത്തിന് ഈ പേര് ലഭിച്ചത്. (ശീർഷകത്തിന്റെ ഔചിത്യം)
⭕ ലളിതവും, വികാരതീവ്രവുമായ ഭാഷയാണ് ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതിൽ രചയിതാവ് വിജയിച്ചിരിക്കുന്നു.
⭕ അനാഥത്വം, സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും പ്രാധാന്യം, പ്രതീക്ഷ, എന്നീ വിഷയങ്ങളാണ് കഥ ചർച്ചചെയ്യുന്നത് .
⭕ മനുഷ്യ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയാണ് അനാഥത്വം! - സ്നേഹ ശൂന്യതയുടെ സങ്കടകടലാണ് അനാഥത്വം!
⭕ എന്നാൽ, ജീവകാരുണ്യത്തിന്റെ അതിശയകരമായ മാതൃകയാണ് ഫാദർ ഫ്രാൻസിസ് , വിധിയുടെ മുന്നിൽ നിസ്സഹായനായ ജോസിന് കാരുണ്ണ്യത്തിന്റെ ചിറകുകൾ താഴ്ത്തി കൊടുക്കാൻ അദ്ദേഹത്തിനാവുന്നു.
⭕ മകനെപ്പോലെമകനെപ്പോലെ ജോസിനെ പരിഗണിച്ച ഫാദർ, സ്നേഹവും, പരിഗണനയും എപ്രകാരം ജീവിത ദുരിതങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നു എന്നും കഥ പറയുന്നു.
⭕ കരുണയുള്ള ഒരു വാക്കിനും പ്രവൃത്തിക്കും ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുമെന്ന് നമ്മെ പഠിപ്പിക്കുന്ന ഫാദർ ഫ്രാൻസിസിന്റെ സാമൂഹിക പ്രതിബദ്ധത സ്വാർത്ഥരായ ആധുനിക സമൂഹത്തിന് ഏറെ മാതൃകയാണ്
⭕ അനാഥത്വം ഒരു വെല്ലുവിളിയല്ല v/ദൗർബല്യമല്ല!.
ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ജീവിതപ്രതിസന്ധികളെയും അതിജീവിക്കാൻ മനുഷ്യന് സാധിക്കുമെന്ന് ജോസ് നമ്മെ പഠിപ്പിക്കുന്നു.
⭕ സാഹചര്യങ്ങളെ കുറ്റപ്പെടുത്താതെ, ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം ജോസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
✨ പ്രാർത്ഥനകൾക്കും കഠിനാധ്വാനത്തിനും ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആകുമെന്ന് ഈ കഥ നമ്മോട് പറയുന്നു
⭕മനുഷ്യബന്ധങ്ങളുടെ പ്രാധാന്യം ഈ കഥ, സ്വാർത്ഥതയുടെ പിന്നാലെ ലോകം ഓടുന്ന കാലത്ത്, ഓരോരുത്തർക്കും പരസ്പരം താങ്ങും തണലുമായി ജീവിക്കേണ്ടത്തിന്റെ അനിവാര്യത കഥ ഊന്നി പറയുന്നു
കഥാപാത്രം - ഫാദർ ഫ്രാൻസിസ്
⭕ ⭕ സ്നേഹസമ്പന്നനും, ദീർഘദർശിയുമായ ഒരു വൈദികൻ.
⭕ അനാഥാലയത്തിലെ കുട്ടികളുടെ, പ്രത്യേകിച്ച് ജോസിന്റെ, ജീവിതത്തിൽ ഒരു രക്ഷാകർത്താവിൻ്റെ സ്ഥാനവും വെളിച്ചവും നൽകുന്ന വ്യക്തിയാണ് ഫാദർ ഫ്രാൻസിസ്
⭕ കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിച്ചുകൂടാ" എന്ന് പറഞ്ഞ്, കുട്ടികളുടെ വിഷമതകൾ വാത്സല്യത്തോടെ ആരാഞ്ഞറിയാൻ അദ്ദേഹം ശ്രമിക്കുന്നു.
⭕കുട്ടികളുടെ മനസ്സ് മനസ്സിലാക്കാനും അവർക്ക് മാർഗ്ഗദർശനം നൽകാനും അദ്ദേഹത്തിന് കഴിവുണ്ട്.
⭕ അനാഥത്വത്തിൻ്റെ വേദനയിൽ ഉഴലുന്ന ജോസിന് അദ്ദേഹം ആത്മീയമായ ആശ്വാസം നൽകുന്നു. - ജോസിന്റെ പ്രാർത്ഥനകളെയും ആഗ്രഹങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും, അത് സഫലമാകുമ്പോൾ ദൈവത്തിൽ നന്ദിയർപ്പിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു.
⭕ജോസിനോട് സ്വന്തം മകനെപ്പോലെ പ്രത്യേക വാത്സല്യം കാണിക്കുന്ന വ്യക്തിത്വമാണ്.
⭕ഫാദർ ഫ്രാൻസിസ് ഈ കഥയിലെ നന്മയുടെയും പ്രത്യാശയുടെയും പ്രതീകമാണ്. നിരാശയുടെ കയത്തിൽ താണുപോകാമായിരുന്ന ഒരു കുട്ടിയുടെ ജീവിതത്തിന് ദിശാബോധം നൽകിയത് അദ്ദേഹത്തിൻ്റെ സ്നേഹവും പിന്തുണയുമാണ്. ഒരു സാമൂഹിക പരിഷ്കർത്താവിൻ്റെ കടമ നിർവഹിച്ചുകൊണ്ട്, അനാഥരെ കരുതുകയും അവർക്ക് നല്ല ഭാവി ഉണ്ടാക്കിക്കൊടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഒരു മാതൃകാപരമായ വൈദികനാണ് ഫാദർ ഫ്രാൻസിസ്.
'